ഞങ്ങള്‍ ഒരു മെച്ചപ്പെട്ട ഇന്റെര്‍നെറ്റ് നിര്‍മ്മിക്കുന്നു

ഇന്റർനെറ്റ് എല്ലാവർക്കും ലഭ്യമായ ഒരു ആഗോള പൊതു സ്രോതസ്സ്‌ ആണെന്ന് ഉറപ്പാക്കുകയാ‌ണ് ഞങ്ങളുടെ ലക്ഷ്യം. യഥാർത്ഥത്തിൽ വ്യക്തികൾക്കു മുൻതൂക്കം നൽകുന്ന, അവരുടെ സ്വന്തം അനുഭവം അവർക്കു തന്നെ രൂപപ്പെടുത്താൻ സാധിക്കുന്ന, ശാക്തീകരിക്കുന്ന സുരക്ഷിതവും സ്വതന്ത്രമായ ഒരു ഇന്റർനെറ്റ്.

ലോകമെമ്പാടുമുള്ള ആളുകൾക്ക് വെബ് സൃഷ്ടാക്കളും സംഭാവകരും ആകുന്നതിനു വേണ്ടി ഇന്റർനെറ്റിനെ സജീവവും ലഭ്യവുമാക്കാൻ പരിശ്രമിക്കുന്ന സാങ്കേതികവിദഗ്ദ്ധരും ചിന്തകരും നിർമ്മാതാക്കളുമാണ് മോസില്ലയിലുള്ളത്. ഒരു തുറന്ന പ്ലാറ്റ്ഫോമില്‍ ഉള്ള മനുഷ്യരുടെ ഈ സഹപ്രവര്‍ത്തനം വ്യക്തിഗതമായ വളര്‍ച്ചയ്ക്കും നമ്മുടെ സമുഹത്തിന്റെ ഭാവിക്കും ആവശ്യമാണന്ന് ഞങ്ങള്‍ കരുതുന്നു.

ഞങ്ങളുടെ ദൗത്യത്തെ നയിക്കുന്ന മുല്യങ്ങളെയും തത്വങ്ങളെയും കുറിച്ച് കൂടുതലറിയാന്‍ മോസില്ല മാനിഫെസ്റ്റോ വായിക്കു.

ഞങ്ങള്‍ ആരാണ്, എവിടെ നിന്നു വന്നു തുടങ്ങി എങ്ങനെയാണു് നിങ്ങള്‍ക്ക് മെച്ചപ്പെട്ട വെബ് പ്രദാനം ചെയ്യുന്നത് എന്നിവയെ കുറിച്ചറിയാന്‍ മുകളിലെ വീഡിയോ കാണൂ.
 • പങ്കാളിയാവൂ

  വിവിധ മേഖലകളില്‍ സന്നദ്ധ സേവനത്തിനുള്ള അവസരങ്ങള്‍

 • നാള്‍വഴി

  ഞങ്ങള്‍ എവിടെ നിന്നു എന്നതു മുതല്‍ ഞങ്ങള്‍ എവിടെയെത്തി എന്നതു വരെ

 • ഫോറം

  പിന്തുണ, ഉത്പന്നങ്ങള്‍, സാങ്കേതിക വിദ്യ തുടങ്ങിയ വിഷയങ്ങള്‍

 • ഭരണം

  ഞങ്ങളുടെ ഘടന, സംഘടന, പിന്നെ വിശാലമായ മോസില്ല സമൂഹം