മോസില്ല മാനിഫെസ്റ്റോ

ഞങ്ങളുടെ 10തത്വങ്ങൾ

01 ഇന്റർനെറ്റ് ആധുനിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് -വിദ്യാഭ്യാസം, ആശയവിനിമയം, സഹകരണം, വ്യാപാരം, വിനോദം, സമൂഹം എന്നിവയിലെ ഒരു പ്രധാന ഘടകം.

കൂടുതല്‍ അറിയുക

02 ഇന്റർനെറ്റ് എന്നാൽ തുറന്നിരിക്കുകയും പ്രവേശിക്കപ്പെടുകയും ചെയ്യേണ്ട ഒരു ആഗോള പൊതു വിഭവമാണ്.

കൂടുതല്‍ അറിയുക

03 ഇന്റർനെറ്റ് മനുഷ്യരുടെ ജീവിതങ്ങളെ സമ്പന്നമാക്കണം.

കൂടുതല്‍ അറിയുക

04 ഇൻറർനെറ്റിലെ വ്യക്തികളുടെ സുരക്ഷയും സ്വകാര്യതയും അടിസ്ഥാനപരമാണ്, അത് ഓപ്ഷണലായി കണക്കാക്കരുത്.

കൂടുതല്‍ അറിയുക

05 വ്യക്തികൾക്ക് തങ്ങളുടെ അനുഭവങ്ങളുടെയും പ്രയോഗത്തിന്റെയും അടിസ്ഥാനത്തിൽ ഇന്റർനെറ്റിനെ രൂപപ്പെടുത്താൻ കഴിയണം.

കൂടുതല്‍ അറിയുക

06 ഇന്റർനെറ്റിന്റെ പൊതുവൽക്കരണത്തിന്റെ ഫലപ്രാപ്തി ഇന്റർറോപ്പറബിളിറ്റി (പ്രോട്ടോക്കോളുകൾ, ഡാറ്റാ ഫോർമാറ്റുകൾ, ഉള്ളടക്കം), നവീകരണവും കൂടാതെ ലോകവ്യാപകമായുളള വികേന്ദ്രീകൃത പങ്കാളിത്തവുമായി ആശ്രയിച്ചിരിക്കുന്നു.

കൂടുതല്‍ അറിയുക

07 ഇന്റർനെറ്റിന്റെ വികാസത്തെ ഒരു പൊതുവിഭവമായിക്കരുതിയാണ് സ്വതന്ത്ര സോഫ്റ്റ് വെയർ പിന്തുണയ്ക്കുന്നത്.

കൂടുതല്‍ അറിയുക

08 സുതാര്യവും സാമൂഹ്യാധിഷ്ഠിതവുമായ പ്രവർത്തനങ്ങൾ പങ്കാളിത്തം, ഉത്തരവാദിത്വം, വിശ്വാസ്യത എന്നിവ ഉറപ്പു വരുത്തുന്നു.

കൂടുതല്‍ അറിയുക

09 ഇന്റർനെറ്റിന്റെ വളര്‍ച്ചയില്‍ വ്യാവസായിക ഇടപെടല്‍ നിരവധി ഗുണഫലങ്ങൾ ലഭ്യമാക്കുന്നു; വ്യാവസായിക ലാഭവും പൊതു പ്രയോജനങ്ങളും തമ്മിലുള്ള സന്തുലിതത്വം നിർണായകമാണ്.

കൂടുതല്‍ അറിയുക

10 ഇന്റർനെറ്റിന്റെ പൊതു ആനുകൂല്യങ്ങൾ പ്രചരിപ്പിക്കൽ ഒരു പ്രധാന ലക്ഷ്യമാണ്, സമയം, ശ്രദ്ധ, പ്രതിബദ്ധത എന്നിവെയ്ക്കെല്ലാം യോഗ്യമായതുമാണ്.

കൂടുതല്‍ അറിയുക