Firefox Lite സ്വകാര്യതാ അറിയിപ്പ്

ഇന്റർനെറ്റിന്റെ ആരോഗ്യകരമായ ഉപയോഗത്തിനുള്ള അടിസ്ഥാനപരമായ ആവശ്യകതയാണ് സ്വകാര്യത എന്ന് Mozilla വിശ്വസിക്കുന്നു.

അതിന് ആവശ്യമായ തരത്തിലാണ് Firefox Lite-ഉം മറ്റെല്ലാ ഉൽപ്പന്നങ്ങളും ഞങ്ങൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. നിങ്ങൾ ഓൺലൈനായി പങ്കിടുന്ന വിവരങ്ങളിലും ഞങ്ങളുമായി പങ്കിടുന്ന വിവരങ്ങളിലും, ഇവ നിങ്ങൾക്ക് മികച്ച നിയന്ത്രണം പ്രദാനം ചെയ്യുന്നു. Firefox Lite മെച്ചപ്പെടുത്താനാവശ്യമായ വിവരങ്ങൾ മാത്രമേ ഞങ്ങൾ ശേഖരിക്കാൻ ശ്രമിക്കുകയുള്ളൂ.

ഈ സ്വകാര്യതാ അറിയിപ്പിൽ, Firefox Lite ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്ന ഡാറ്റ എന്തെല്ലാമെന്ന് വിശദീകരിക്കുകയും ഈ പങ്കിടൽ നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നിങ്ങൾക്ക് ചൂണ്ടിക്കാണിച്ച് നൽകുകയും ചെയ്യുന്നു. കൂടാതെ Firefox Lite-ൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും കൈകാര്യം ചെയ്യുകയും പങ്കിടുകയും ചെയ്യുന്നത് സംബന്ധിച്ച്, Mozilla-യിൽ സൂചിപ്പിച്ചിരിക്കുന്ന നയങ്ങൾ ഞങ്ങൾ പാലിക്കുകയും ചെയ്യുന്നു സ്വകാര്യതാ നയം.

Firefox Lite സ്വതവേ ഇനിപ്പറയുന്നതിനായി വിവരങ്ങൾ പങ്കിടുന്നു:

ലോകത്താകമാനമുള്ള ഉപയോക്താക്കൾക്കായി പ്രകടന നിലവാരവും സ്ഥിരതയും മെച്ചപ്പെടുത്തുന്നതിന്

  • ഇടപഴകൽ ഡാറ്റ: Firefox Lite ഉപയോഗിച്ചുള്ള നിങ്ങളുടെ ഇടപഴകലുകളെ സംബന്ധിച്ച ഡാറ്റയും (സന്ദർശിച്ച പേജുകളുടെ എണ്ണം, സെഷൻ കാലയളവ്, ക്രമീകരണങ്ങളിലെ മാറ്റങ്ങൾ പോലുള്ളവ), അതുപോലെ തന്നെ Mozilla അല്ലെങ്കിൽ ഞങ്ങളുടെ പങ്കാളികൾ നൽകുന്ന Firefox Lite-ന്റെ ഫീച്ചറുകൾ ഉപയോഗിച്ചുള്ള ഇടപഴകലുകളുടെ ഡാറ്റയും (Firefox Lite തിരയൽ ഫീച്ചറുകളും തിരയൽ പങ്കാളി റഫറലുകൾ ഉപയോഗിച്ചുള്ള ഇടപഴകലുകളും പോലുള്ളവ) Firefox Lite ഞങ്ങൾക്ക് അയയ്‌ക്കുന്നു.

  • സാങ്കേതിക ഡാറ്റ: Firefox Lite നിങ്ങളുടെ Firefox Lite പതിപ്പ്, ഭാഷ; ഉപകരണത്തിന്റെ ഓപ്പറേറ്റിംഗ് സിസ്‌റ്റം, ഹാർഡ്‌വെയർ കോൺഫിഗറേഷൻ; സംഭരണം, തകരാറുകളെയും പിശകുകളെയും കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ; അപ്‌ഡേറ്റുകൾ, പ്രവർത്തനക്ഷമമാക്കൽ എന്നിവ പോലുള്ള സ്വപ്രേരിത പ്രക്രിയകളുടെ പരിണിതഫലങ്ങൾ തുടങ്ങിയവയെ സംബന്ധിച്ച ഡാറ്റയും ഞങ്ങൾക്ക് അയയ്‌ക്കുന്നു. Firefox Lite ഞങ്ങൾക്ക് ഡാറ്റ അയയ്‌ക്കുമ്പോൾ, ഞങ്ങളുടെ സെർവർ ലോഗുകളുടെ ഭാഗമായി നിങ്ങളുടെ ഐപി വിലാസം താൽക്കാലികമായി ശേഖരിക്കപ്പെടുന്നു.

Firefox Lite സംബന്ധിച്ച വിശദമായ ഡോക്യുമെന്റേഷൻഇവിടെ വായിക്കുക, അല്ലെങ്കിൽ നിങ്ങളുടെ ക്രമീകരണങ്ങളിൽ “ഉപയോഗ ഡാറ്റ അയയ്‌ക്കുക” ഓഫാക്കുക.

പ്രസക്തമായ ഉള്ളടക്കം നിർദ്ദേശിക്കുന്നതിന്

മുൻനിര സൈറ്റുകൾ (ആദ്യമായി Firefox Lite ഉപയോഗിക്കുന്നവർക്ക് Mozilla നിർദ്ദേശിക്കുന്ന സൈറ്റുകൾ), ഉള്ളടക്കവും സേവനങ്ങളും (വ്യക്തിപരമാക്കിയിട്ടില്ലാത്ത വാർത്തകൾ, ഷോപ്പിംഗ്, ഗെയിമുകൾ തുടങ്ങിയവ) പോലെയുള്ള ഉള്ളടക്കങ്ങൾ Firefox Lite പ്രദർശിപ്പിക്കുന്നു.

  • സാങ്കേതിക & ഇടപഴകൽ ഡാറ്റ: ഞങ്ങൾ നിർദ്ദേശിക്കുന്ന മുൻനിര സൈറ്റുകൾ, ഉള്ളടക്കവും സേവനങ്ങളും എന്നിവ സംബന്ധിച്ച ഉള്ളടക്കങ്ങളുടെ അവസ്ഥ, വലിപ്പം, സ്ഥാനം തുടങ്ങിയ ഡാറ്റയും, നിർദ്ദേശിച്ച ഉള്ളടക്കവുമായുള്ള നിങ്ങളുടെ ഇടപഴകലുകളെക്കുറിച്ചുള്ള അടിസ്ഥാന ഡാറ്റയും Firefox Lite ഞങ്ങൾക്ക് അയയ്‌ക്കുന്നു. നിർദ്ദേശിച്ച ഉള്ളടക്കം എത്ര തവണ പ്രദർശിപ്പിച്ചു അല്ലെങ്കിൽ അതിൽ എത്ര തവണ ക്ലിക്ക് ചെയ്തു, നിർദ്ദേശങ്ങളുമായി ഇടപഴകുന്നതിന് ചിലവഴിച്ച സമയം എന്നിവ ഇതിൽ ഉൾപ്പെടും.

  • ഉള്ളടക്കവും സേവനങ്ങളും: ചില രാജ്യങ്ങളിലെ ഞങ്ങളുടെ പങ്കാളികൾ നൽകുന്ന പ്രാദേശിക വൽക്കരിച്ച വാർത്തകൾ, ഗെയിമുകൾ, ഡീലുകൾ തുടങ്ങിയവയാണ് Firefox Lite ഉള്ളടക്കവും സേവനങ്ങളും. ചില സാഹചര്യങ്ങളിൽ, നിർദ്ദേശിക്കപ്പെട്ട ഒരു ഉള്ളടക്കത്തിൽ നിങ്ങൾ ക്ലിക്ക് ചെയ്യുമ്പോൾ, തങ്ങളുടെ ഉള്ളടക്കം Firefox Lite-ൽ കണ്ടെത്തിയതായി ഞങ്ങൾ മൂന്നാം കക്ഷി ഉള്ളടക്ക ഉടമസ്ഥരെ അറിയിക്കും, എന്നാൽ ആരാണ് കണ്ടെത്തിയതെന്ന് അറിയിക്കില്ല. ഇതിൽ YouTube-ൽ നിന്നുള്ള ഉള്ളടക്കവും ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾക്ക് YouTube നിബന്ധനകൾ, സ്വകാര്യതാ നയം എന്നിവ വായിക്കാവുന്നതാണ്. കൂടുതൽ വിശദാംശങ്ങൾക്ക് ഇവിടെ കാണുക.

  • ഉള്ളടക്ക ഡാറ്റ: നിർദ്ദേശിച്ച ഉള്ളടക്കത്തിന്റെ ചില പങ്കാളികൾ, ആളുകൾ ഇടപഴകുന്ന ഉള്ളടക്കങ്ങളുടെ തരം ഉദാഹരണത്തിന്, ഷോപ്പിംഗ്, കായികം അല്ലെങ്കിൽ വാർത്തകൾ സംബന്ധിച്ച സമാഹൃത മെട്രിക്കുകൾ ഞങ്ങൾക്ക് അയയ്‌ക്കുന്നു, പക്ഷേ ഉള്ളടക്കവുമായി ഇടപഴകുന്ന വ്യക്തികളുടെ ഐഡന്റിറ്റി Mozilla ശേഖരിക്കുന്നില്ല.

ഞങ്ങളുടെ വിപണനം അളക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നതിന്

  • റഫറൽ, ക്യാമ്പെയ്‌ൻ ഡാറ്റ: ഞങ്ങളുടെ വിപണന ക്യാമ്പെയ്‌നുകൾ മെച്ചപ്പെടുത്തുന്നതിന്, Firefox Lite ഡൗൺലോഡ് ചെയ്ത് ഇൻസ്‌റ്റാൾ ചെയ്യാൻ നിങ്ങളെ പ്രേരിപ്പിച്ച വെബ്‌സൈറ്റ് ഡൊമെയ്‌ൻ അല്ലെങ്കിൽ പരസ്യ ക്യാമ്പെയ്‌ൻ മുതലായ “റഫറൽ ഡാറ്റ” Firefox Lite ഉപയോഗിച്ചേക്കാം. ഈ ഡാറ്റ ഞങ്ങളുടെ അപഗ്രഥന വെണ്ടർ സൂക്ഷിക്കുകയും ക്രമീകരിക്കുകയും നിങ്ങൾ Firefox Lite ഉപയോഗിച്ച് തുടങ്ങുമ്പോൾ നൽകുകയും ചെയ്യുന്നു, കൂടാതെ ഇതിൽ Google പരസ്യ ഐഡി, സമയമുദ്ര, രാജ്യം, പ്രദേശം, ഓപ്പറേറ്റിംഗ് സിസ്റ്റം, ആപ്പ് പതിപ്പ് എന്നിവയും ഉൾപ്പെടുന്നു. റഫറൽ പ്രോഗ്രാമുകൾ മാനേജ് ചെയ്യുന്നതിനും നിങ്ങൾ സമർപ്പിക്കാനായി തിരഞ്ഞെടുക്കുന്ന ഡാറ്റ കൈകാര്യം ചെയ്യുന്നതിനും ഞങ്ങൾ മൂന്നാം കക്ഷി വെണ്ടർമാരെയും ഉപയോഗിച്ചേക്കാം.

  • റിവാർഡ് ചലഞ്ചുകൾ: റിവാർഡ് ചലഞ്ചുകളിൽ പങ്കെടുക്കുന്നതിന് Firefox അക്കൗണ്ട് ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾക്ക് Firefox അക്കൗണ്ടുകൾക്കുള്ള സ്വകാര്യതാ അറിയിപ്പ് വായിക്കാവുന്നതാണ്. ഞങ്ങളുടെ റിവാർഡ് ചലഞ്ചുകളിൽ ഒന്നിൽ പങ്കെടുക്കാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, ചലഞ്ചിൽ ഉൾപ്പെട്ടിട്ടുള്ള Firefox Lite ഫീച്ചറുകളുമായുള്ള നിങ്ങളുടെ ഇടപഴകലുകൾ സംബന്ധിച്ച വിവരങ്ങൾ Mozilla ശേഖരിക്കുന്നു. നിങ്ങളുടെ Firefox അക്കൗണ്ട് കണക്‌റ്റ് ചെയ്യുമ്പോൾ, ആ റിവാർഡ് ചലഞ്ച് ഇടപഴകൽ വിവരങ്ങൾ ഞങ്ങൾ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കും. ഞങ്ങളുടെ പങ്കാളിയുടെ വെബ്‌സൈറ്റിലുള്ള നിങ്ങളുടെ റിവാർഡ് നിങ്ങൾ റിഡീം ചെയ്യുകയാണെങ്കിൽ, ആ പങ്കാളിക്ക് നിങ്ങളുടെ വാങ്ങൽ സംബന്ധമായ വിവരങ്ങൾ ലഭിക്കും. ഞങ്ങളുടെ മൂന്നാം കക്ഷി പങ്കാളികളുടെ വെബ്‌സൈറ്റുകളിൽ നിന്ന് Firefox Lite ഉപയോക്താക്കൾ വാങ്ങുന്നത് എന്താണ് എന്നതിനെക്കുറിച്ചുള്ള സമാഹൃത ഡാറ്റ ഞങ്ങൾ ശേഖരിച്ചേക്കാം, പക്ഷേ ഒരു നിശ്ചിത വ്യക്തി വാങ്ങിയത് എന്താണ് എന്നതിനെക്കുറിച്ചുള്ള ഡാറ്റ ഞങ്ങൾ ശേഖരിക്കില്ല. Firefox Lite ഉപയോക്താക്കളെ അനുയോജ്യമായ ഉള്ളടക്കം അറിയിക്കാനും നിർദ്ദേശിക്കാനും സഹായിക്കുന്നതിന് ഞങ്ങൾ ഈ വിവരങ്ങൾ ഉപയോഗിക്കുന്നു.

റഫറൽ, ക്യാമ്പെയ്‌ൻ ഡാറ്റയെ കുറിച്ച് കൂടുതൽ അറിയുക.

ഞങ്ങളുടെ ഉൽപ്പന്നം മെച്ചപ്പെടുത്തുന്നതിന്

പ്രകടന നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനും, തകരാറുകൾ സംഭവിക്കുമ്പോൾ പിന്തുണ നൽകുന്നതിനും, പുതിയ ഫീച്ചറുകൾ നൽകുന്നതിനും, Firefox Lite ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവം മനസ്സിലാക്കുകയും A/B പരിശോധന, ഇൻ-പ്രോഡക്‌റ്റ് മെസേജിംഗ് എന്നിവയിലൂടെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനും Firefox Lite, Google-ന്റെ ഫയർബേസ് പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുന്നത്, നിങ്ങളുടെ ഉപകരണത്തിൽ നിന്നുള്ള ഡാറ്റ ശേഖരിക്കുന്നത് അതിലാണ്. ഫയർബേസ് ഡാറ്റാ ശേഖരണത്തെക്കുറിച്ച് കൂടുതലറിയുക അല്ലെങ്കിൽ നിങ്ങളുടെ ക്രമീകരണങ്ങളിൽ “ഉപയോഗ ഡാറ്റ അയയ്‌ക്കുക” എന്നത് ഓഫാക്കുക.


നിങ്ങൾ ഇനിപ്പറയുന്ന ഫീച്ചറുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ, പ്രവർത്തനക്ഷമത നൽകുന്നതിന് Firefox Lite ഡാറ്റ പങ്കിടും:

തിരയൽ

നിങ്ങൾക്ക് Firefox Lite-ൽ ഉള്ള തിരയൽ ബാറിൽ നിന്ന് നേരിട്ട് തിരയലുകൾ നടത്താവുന്നതാണ്. Mozilla നിങ്ങളുടെ തിരയലുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നില്ല. തിരയൽ വിവരങ്ങൾ, നിങ്ങളുടെ തിരയൽ ദാതാവിനായിരിക്കും അയയ്‌ക്കുന്നത്, അവർക്ക് അവരുടേതായ സ്വകാര്യതാ നയമുണ്ടായിരിക്കും.

  • തിരയൽ നിർദ്ദേശങ്ങൾ: മറ്റ് ആളുകൾ തിരഞ്ഞിട്ടുള്ള പൊതു വാചകങ്ങൾ കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്നതിനും നിങ്ങളുടെ തിരയൽ അനുഭവം മെച്ചപ്പെടുത്തുന്നതിനും Firefox Lite സ്വതവേ നിങ്ങളുടെ തിരയൽ വിവരങ്ങൾ തിരയൽ ദാതാവിന് അയയ്‌ക്കുന്നു. നിങ്ങളുടെ തിരഞ്ഞെടുത്ത തിരയൽ ദാതാവ്, തിരയൽ നിർദ്ദേശങ്ങൾ പിന്തുണയ്‌ക്കുന്നില്ലെങ്കിൽ ഈ ഡാറ്റ അയയ്‌ക്കില്ല.

ലൊക്കേഷൻ

  • ലൊക്കേഷൻ ഡാറ്റ Google-ന്റെ ജിയോലൊക്കേഷൻ സേവനത്തിലേക്ക്: നിങ്ങളുടെ ലൊക്കേഷൻ നിർണ്ണയിക്കുകയും അഭ്യർത്ഥിക്കുന്ന വെബ്‌സൈറ്റുമായി പങ്കിടുകയും ചെയ്യുന്നതിന് മുമ്പ് എപ്പോഴും Firefox Lite അനുമതി ആവശ്യപ്പെടുന്നു (ഉദാഹരണത്തിന്, നിർദ്ദേശങ്ങൾ നൽകുന്നതിന് ഒരു മാപ്പ് ബെബ്‌സൈറ്റിന് നിങ്ങളുടെ ലൊക്കേഷൻ ആവശ്യമാണെങ്കിൽ). ലൊക്കേഷൻ നിർണ്ണയിക്കുന്നതിന്, Firefox Lite നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിന്റെ ജിയോലൊക്കേഷൻ സംവിധാനങ്ങൾ, Wi-fi നെറ്റ്‌വർക്കുകൾ, സെൽ ഫോൺ ടവറുകൾ അല്ലെങ്കിൽ ഐപി വിലാസം എന്നിവ ഉപയോഗപ്പെടുത്തിയേക്കാം, കൂടാതെ ഈ ഡാറ്റ അതിന്റേതായ സ്വകാര്യതാ നയം സ്വന്തമായുള്ള Google-ന്റെ ജിയോലൊക്കേഷൻ സേവനങ്ങൾക്ക് അയയ്‌ക്കുകയും ചെയ്‌തേക്കാം.

കൂടുതലറിയുക.