Firefox

ലൊക്കേഷന്‍ അവേര്‍ ബ്രൗസിങ്ങ്

നിങ്ങളുടെ സ്ഥലത്തിന് അനുസൃതമായി വിവരങ്ങള്‍ തരാനായി ഫയര്‍ഫോക്സ് ന് നിങ്ങളുടെ അടുത്തുള്ള/കുറിച്ചുള്ള വെബ്സൈറ്റുകളെ തിരിച്ചറിയാനുള്ള കഴിവുണ്ട്. ഇത് വെബ്ബിനെ കൂടുതല്‍ 'സ്മാര്‍ട്ട് ' ആക്കുന്നതിനു വേണ്ടിയാണ് – നിങ്ങളുടെ സ്വകാര്യതയെ ഏറ്റവും ബഹുമാനിക്കുന്ന രീതിയില്‍ ഒന്നു ശ്രമിച്ചു നോക്കൂ !

പതിവു ചോദ്യങ്ങൾ

എന്താണ് ലൊക്കേഷന്‍ അവേര്‍ ബ്രൗസിങ്ങ് ?

നിങ്ങള്‍ക്ക് കൂടുതല്‍ ഉചിതമായ വിവരങ്ങള്‍ കൊണ്ടുവരാനും അല്ലെങ്കില്‍ തെരയുന്ന സമയം ലഭിക്കാനും വേണ്ടി ചില വെബ്സൈറ്റുകള്‍ നിങ്ങള്‍ എവിടെയാണെന്ന് ചോദിക്കാം. ഉദാഹരണമായി നിങ്ങള്‍ അടുത്തുള്ള ഒരു റെസ്റ്റോറെന്റില്‍ നിന്നും ഒരു പിസ അന്വേഷിക്കുകയാണ്, നിങ്ങളുടെ സ്ഥാനം വെബ്സൈറ്റുമായി പങ്കുവെയ്ക്കുക വഴി "പിസ" എന്ന്‍ തെരയുമ്പോഴേക്കും യാതൊരു കൂടുതല്‍ വിവരങ്ങള്‍ നല്‍കാതെ തന്നെ നിങ്ങള്‍ക്ക് വേണ്ട ഉത്തരങ്ങള്‍ ലഭിക്കും,

ഇനി നിങ്ങള്‍ എവിടേക്കെങ്കിലും പോകാനുള്ള വഴി തിരയുകയാണെന്നിരിക്കട്ടെ . നിങ്ങള്‍ എവിടെ നിന്നാണെന്നു തുടങ്ങേണ്ടത് എന്നു പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല , കാരണ്ം നിങ്ങള്‍ നില്ക്കുന്ന സ്ഥലം ഏതാണെന്ന് ഫയര്‍ഫോക്സ് ആ വെബ്സൈറ്റിന് പറഞ്ഞു കൊടുക്കും.

ഇതു നിങ്ങളുടെ ഇഷ്ടാനുസൃതം തിരഞ്ഞെടുക്കാവുന്ന ഒരു കാര്യമാണ് – നിങ്ങളൂടെ അനുവാദമില്ലാതെ ഫയര്‍ഫോക്സ് ഒരിക്കലും നിങ്ങളുടെ സ്ഥലവിവരങ്ങള്‍ കൈമാറുകയില്ല – എന്നു മാത്രമല്ല, ഇത് നിങ്ങളൂടെ സ്വകാര്യതെയെ ഏറ്റ്വൗം ബഹുമാനിച്ചുകൊണ്ടാണ് ചെയ്യുന്നത്. ഫയര്‍ഫൊക്സിലെ മറ്റ് ഘടകങ്ങളെപ്പോലെ തന്നെ ഇതും ഓപ്പണ്‍ , അതായത് തികച്ചും സ്വതന്ത്രവും തുറന്നതുമായ സ്റ്റാന്‍ഡേര്‍ഡുകള്‍ക്ക് അനുസൃത്മായാണ് നിര്മ്മിച്ചിരിക്കുന്നത്. അതു കൊണ്ട് വെബ് ഡെവലപ്പര്‍മാര്‍ക്ക് ഇത് ഉപയോഗിക്കാന്‍ ഏറ്റവും എളുപ്പ്മായിരിക്കും

ഇത്ങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് ?

നിങ്ങള്‍ ലൊക്കേഷന്‍ അവ്വേര്‍ ബ്രൗസിങ്ങ് സംവിധാനമുള്ള ഒരു വെബ്സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ നിങ്ങളൂടെ സ്ഥലവിവരം ആ സൈറ്റിനു കൈമാറണോ എന്ന് ഫയര്‍ഫോക്സ് നിങ്ങളോട് ചോദിക്കും .

നിങ്ങള്‍ അനുവദിക്കുകയാണെങ്കില്‍, നിങ്ങളുടെ കംപ്യൂട്ടറിന്റെ ഐ പി അഡ്രസ്സും തൊട്ടടുത്തുള്ള വയര്‍ലെസ്സ് ആക്സ‌സ് പോയിന്റുകളെക്കുറിച്ചുള്ള വിവരവും ഫയര്‍ഫോക്സ് അതിന്റെ ഡിഫോള്‍ട്ട് ജിയോലൊക്കേഷന്‍ പ്രൊവൈഡറായ ഗൂഗിള്‍ ലൊക്കേഷന്‍ സര്‍വീസസിന് അയച്ചുകൊടുക്കുന്നു. ഈ സര്‍വീസ് തരുന്ന വിവരങ്ങളാണ് ഫയര്‍ഫോക്സ് വെബ്സൈറ്റുകള്‍ക്ക് കൈമാറുന്നത് .

നിങ്ങള്‍ അനുവാദം കൊടുത്തില്ല ഏങ്കില്‍ ഫയര്‍ഫോക്സ് ഒന്നുമ് ചെയ്യില്ല

ഈ സ്ഥലവിവരം എത്ര കൃത്യമായിരിക്കും ?

ഇതിന്റെ കൃത്യത സ്ഥലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. ചില സ്ഥലങ്ങളില്‍ കൃത്യത കൂടുതലായിരിക്കും മറ്റിടങ്ങളില്‍ കുറവായിരിക്കും. എങ്ങനെ ആയാലും ഇത് ഒരു ഏകദേശക്കണക്കായിരിക്കും , അതിനപ്പുറം ഇതു ശരിയായിരിക്കും എന്ന് ഞങ്ങള്‍ യാതൊരുറപ്പും തരുന്നില്ല . അത്യാവശ്യഘട്ടങ്ങളില്‍ ഈ വിവരം ഉപയോഗിച്ച് തീരുമാനങ്ങളെടുക്കാതിരിക്കുക., എങ്ങനെഉള്ള ഘട്ടങ്ങളില്‍ നിങ്ങളുടെ സാമാന്യബുദ്ധി ഉപയോഗിക്കുക.

ആർക്കൊക്കെ, എന്തെല്ലാം വിവരങ്ങളാണ് അയച്ചു കഴിഞ്ഞത്? എങ്ങനെയാണ് എന്റെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നത്?

നിങ്ങളുടെ സ്വകാര്യതെ ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ് . നിങ്ങളൂടെ അനുവാദമില്ലാതെ ഫയര്‍ഫോക്സ് ഒരിക്കലും നിങ്ങളുടെ സ്ഥലവിവരങ്ങള്‍ കൈമാറുകയില്ല. നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെടുന്ന ഒരു വെബ്സൈറ്റ് നിങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നിങ്ങളോടു ചോദിക്കാതെ ആ വെബ് സൈറ്റിനോ ഞങ്ങളുടെ സര്‍വീസ് പ്രൊവൈഡര്‍ക്കോ കൈമാറൂകയില്ല

ഫയര്ഫോക്സ് ഡിഫോള്‍ട്ട് ആയി ഉപയോഗിക്കുന്നത് ഗൂഗിള്‍ ലൊക്കേഷന്‍ സര്‍വീസ് ആണ് . നിങ്ങളുടെ സ്ഥാനം നിര്‍ണ്ണയിക്കുന്നതിനായി താഴെപ്പറയുന്ന കാര്യങ്ങളാണ് അയച്ചുകൊടുക്കുന്നത്:

  • താങ്കളുടെ ഉപകരണത്തിന്റെ ഐപി വിലാസം,
  • തൊട്ടടുത്തുള്ള വയര്‍ലെസ്സ് ആക്സ‌സ് പോയിന്റുകളില്‍ നിന്നുള്ള വിവരം
  • ഓരോ രണ്ടാഴ്ചയും എക്സ്പയര്‍ ആകുന്ന ഒരു ക്ലയന്റ് ഐഡന്റിഫയര്‍ (ഇതു ഗൂഗിള്‍ തരുന്നതാണ് )

ഫയര്‍ഫോക്സ് ഉപയോഗിക്കുന്ന വിവരങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാനായി ഫയര്‍ഫോക്സ് സ്വകാര്യതാ വ്യവസ്ഥ (ഇംഗ്ലീഷില്‍) കാണുക..

ഗൂഗിള്‍ ലൊക്കേഷന്‍ സര്‍വീസ് ഈ വിവരങ്ങളുപയോഗിച്ച് നിങ്ങളുടെ ഏകദേശ സ്ഥാനം തിട്ടപ്പെടുത്തി തിരിച്ച് അയച്ചു തരുന്നു (ഉദാ: ലാറ്റിറ്റ്യൂഡ് , ലോഞ്ചിറ്റ്യൂഡ് ). ഗൂഗിള്‍ ഉപയോഗിക്കുന്ന വിവരങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാനായി ഗൂഗിള്‍ ജിയോലൊക്കേഷന്‍ സ്വകാര്യതാ വ്യവസ്ഥകള്‍ (ഇംഗ്ലീഷില്‍) കാണുക.

നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുവാനായി ഈ വിവരങ്ങള്‍ ഒരു എന്‍‌ക്രിപ്റ്റഡ് കണക്ഷനിലൂടെയാണ് അയക്കുന്നത്. . നിങ്ങളുടെ സ്ഥാനം ഫയര്‍ഫോക്സിനു കിട്ടിക്കഴിഞ്ഞാല്‍ അത് ആവശ്യപ്പെട്ട് വെബ്സൈറ്റിന് ഉടന്‍ തന്നെ കൈമാറുന്നതാണ്. ഗൂഗിള്‍ ലൊക്കേഷന്‍ സര്‍വീസുമായി നിങ്ങള്‍ സന്ദര്‍ശിക്കുന്ന വെബ്സൈറ്റിനെക്കുറിച്ചുള്ള വിവരങ്ങളൊ കുക്കികളോ ഒരിക്കലും പങ്കുവയ്ക്കപ്പെടുന്നതല്ല.

മോസില്ലയോ ഗൂഗിളോ ഇത്തരത്തില്‍ കിട്ടുന്ന വിവരമുപയോഗിച്ച് നിങ്ങളെ തിരിച്ചറിയാനോ നിങ്ങളുടെമേല്‍ ചാരപ്രവര്‍ത്തനം നടത്താനോ തുനിയില്ല .

ഈ വിവരങ്ങള്‍ ആവശ്യപ്പെടുന്ന വെബ്സൈറ്റ് അത് എങ്ങനെ ഉപയോഗിക്കുന്നു എന്നറിയാന്‍ ആ വെബ്സൈറ്റിന്റെ സ്വകാര്യതാ വ്യവസ്ഥകള്‍ കാണുക.

നിങ്ങളുടെ സ്വകാര്യതെയെക്കുറിച്ച് കൂടുതല്‍ അറിയാനായി താഴെ പറഞ്ഞിരിക്കുന്നവ കാണുക

ഞാന്‍ വെബ് ബ്രൗസ് ചെയ്യുമ്പോള്‍ എന്നെ ആരെങ്കിലും നിരീക്ഷിക്കുകയാണോ ?

ഇല്ല . ഏതെങ്കിലും വെബ്സൈറ്റ് ആവശ്യപ്പെട്ടാല്‍ മാത്രമേ ഫയര്‍ഫോക്സ് നിങ്ങളുടെ സ്ഥാനം നിര്‍ണ്ണയിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുകയുള്ളു. എന്നാല്‍ പോലും നിങ്ങളുടെ അനുവാദത്തിനു ശേഷമേ അത് ആ സൈറ്റിന് കൈമാറുകയുള്ളൂ. നിങ്ങള്‍ ബ്രൗസ് ചെയ്യുമ്പോള്‍ ഫയര്‍ഫോക്സ് നിങ്ങളുടെ സ്ഥാനം ഓര്‍ത്തുവെക്കുകയോ അത് മാറുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയോ ചെയ്യുന്നില്ല.

ഒരിക്കല്‍ ഒരു സൈറ്റിന് കൊടുത്ത അനുവാദം റദ്ദാക്കുന്നതെങ്ങിനെ ?

ഒരു സൈറ്റിന് നിങ്ങളുടെ സ്ഥാനം കൈമാറാനായി ഫയര്‍ഫോക്സിന് കൊടുത്ത അനുവാദം റദ്ദാക്കാന്‍ വളരെ എളുപ്പമാണ് :

  • നിങ്ങള്‍ അനുവാദം കൊടുത്ത സൈറ്റ് സന്ദര്‍ശിക്കുക
  • ഉപ്ദകരണങ്ങള്‍ എന്ന മെനുവില്‍ താള്‍ വിവരങ്ങള്‍ എന്ന വിഭാഗം തിരഞ്ഞെടുക്കുക
  • അതില്‍ ആനുകൂല്യങ്ങള്‍ എന്ന റ്റാബ് തിരഞ്ഞെടുക്കുക
  • സ്ഥാനം പങ്കുവെക്കുക എന്ന ക്രമീകരണത്തില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുക

എങ്ങനെ ആണ് ലൊക്കേഷന്‍ അവേര്‍ ബ്രൗസിങ്ങ് എപ്പോഴത്തേക്കുമായി പ്രവര്‍ത്തനരഹിതമാക്കുക ?

ഫയര്‍ഫോക്സ് ല്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ മാത്രം ഉപയോഗിക്കാവുന്ന ഒരു ഘടകമായാണ് ലൊക്കേഷന്‍ അവേര്‍ ബ്രൗസിങ്ങ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിങ്ങളുടെ അനുവാദമില്ലാതെ നിങ്ങളുടെ സ്ഥാനം ഒരിക്കലും കൈമാറുകയില്ല. ഇത് പ്രവര്‍ത്തനരഹിതമാക്കാനായി താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക

  • യു ആര്‍ എല്‍ ബാറില്‍ about:config എന്നു ടൈപ്പ് ചെയ്യുക
  • എന്നിട്ട്geo.enabledഎന്നു ടൈപ്പ് ചെയ്യുക
  • geo.enabled എന്ന ക്രമീകരണത്തില്‍ ഡബിള്‍ ക്ളിക്ക് ചെയ്യുക
  • ലൊക്കേഷന്‍ അവേര്‍ ബ്രൗസിങ്ങ് എപ്പോഴത്തേക്കുമായി പ്രവര്‍ത്തനരഹിതമായിരിക്കുന്നു

ഞാൻ എങ്ങനെയാണ് എന്റെ വെബ്സൈറ്റില്‍ ജിയോലൊക്കേഷന്‍ പിന്തുണ ചേർക്കേണ്ടത്?

നിങ്ങൾക്ക് നിങ്ങളുടെ സേവനത്തിൽ ജിയോലൊക്കേഷൻ പിന്തുണമോസില്ല ഡെവലപ്പർ കേന്ദ്രത്തിലെനിർദ്ദേശങ്ങളനുസരിച്ച് സമനയിക്കാം.