ഉള്ളടക്ക, സേവന ഫീച്ചറുകൾ പ്രതിദിന ലോഗിൻ റിവാർഡ്

ഞങ്ങളുടെ പുതിയ ഉള്ളടക്ക, സേവന ഫീച്ചറുകൾ എല്ലാ ദിവസവും ഉപയോഗിക്കുന്നതിന് വിശ്വസ്‌തരായ Firefox Lite ഉപയോക്താക്കളെ ഞങ്ങൾ തിരയുകയാണ്. ഈ ഡോക്യുമെന്റ് ഈ ദൗത്യത്തിനുള്ള നിയമങ്ങൾ വ്യക്തമാക്കുന്നു.

ദൗത്യം

 • ആദ്യമായി, “ഞാൻ തയ്യാറാണ്” എന്നതിൽ ക്ലിക്ക് ചെയ്‌ത്, ഈ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ട് ദൗത്യം ഏറ്റെടുക്കുക.
 • Firefox Lite-ന്റെ പുതിയ ഉള്ളടക്ക, സേവന ഫീച്ചറുകൾ തുടർച്ചയായ 7 ദിവസം ഉപയോഗിക്കുക. Firefox Lite ഇതിന്റെ വിവരങ്ങൾ സൂക്ഷിക്കും.
 • ഉള്ളടക്ക, സേവന ഫീച്ചറുകൾ തുടർച്ചയായ 7 ദിവസം പൂർത്തിയാക്കിക്കഴിഞ്ഞാൽ, ദൗത്യ പേജിലേയ്ക്ക് മടങ്ങി ഒരു ഗിഫ്‌റ്റ് കാർഡ്/ഇ-വൗച്ചർ റിഡീം ചെയ്യുന്നതിന് നിങ്ങളുടെ Firefox അക്കൗണ്ടിനായി സൈനപ്പ് അല്ലെങ്കിൽ അതിലേക്ക് ലോഗിൻ ചെയ്യുക.
 • ദൗത്യ കാലയളവ്. ദൗത്യം 2019 നവംബർ 1-ന് ആരംഭിച്ച് 2020 ജനുവരി 31-ന് അവസാനിക്കും. 2019 ഡിസംബർ 31-ന് മുമ്പ് എല്ലാ എൻട്രികളും പൂർത്തിയാക്കണം. എല്ലാ റിവാർഡുകളും 2020 ജനുവരി 31-ന് മുമ്പ് റിഡീം ചെയ്തിരിക്കണം അല്ലെങ്കിൽ അവ കാലഹരണപ്പെടും.
 • എങ്ങനെയാണ് പങ്കെടുക്കേണ്ടത് എന്ന് മനസ്സിലാക്കുന്നതിന് സഹായം ആവശ്യമാണോ? ഞങ്ങളുടെ വിശദാംശ പേജ് പരിശോധിക്കുക!

യോഗ്യത

 • 2019 നവംബർ 1-നും 2020 ജനുവരി 24-നും ഇടയിൽ Firefox Lite ഇൻസ്റ്റാൾ ചെയ്യുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യുന്ന ഉപയോക്താക്കൾക്ക് 7-ദിവസത്തെ ദൗത്യത്തിന് യോഗ്യതയുണ്ടായിരിക്കും.
 • പങ്കെടുക്കുന്നയാളുകൾക്ക് അവരുടെ താമസസ്ഥലം ഉൾക്കൊള്ളുന്ന അധികാരപരിധിയിലെ പ്രായപൂർത്തിയായതായി കണക്കാക്കുന്ന ഏറ്റവും കുറഞ്ഞ പ്രായമെങ്കിലും ഉണ്ടായിരിക്കണം.
 • Mozilla കോർപ്പറേഷന്റെയും അതിന്റെ മാതൃ സ്ഥാപനങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ജീവനക്കാർക്കും അവരുടെ ഏറ്റവുമടുത്ത കുടുംബാംഗങ്ങൾക്കും (ജീവിതപങ്കാളി, രക്ഷിതാക്കൾ, സഹോദരങ്ങൾ, മക്കൾ എന്നിവർ) ഇത്തരം ജീവനക്കാരുടെ വീട്ടിൽ താമസിക്കുന്നയാളുകൾക്കും യോഗ്യതയില്ല.
 • ഈ ദൗത്യത്തിൽ പങ്കെടുക്കുന്നതിന് നിങ്ങൾക്ക് ഒരു Firefox അക്കൗണ്ട് മാത്രമേ ഉപയോഗിക്കാനാകൂ. ദൗത്യത്തിൽ പങ്കെടുക്കുന്നതിന് ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ പങ്കാളിത്തം അസാധുവാക്കും, കൂടാതെ ലംഘനങ്ങൾ നടത്തുന്നവരെ ഞങ്ങൾ ഭാവികാല റിവാർഡ് ദൗത്യങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് നിരോധിക്കും. ദൗത്യ കാലയളവിൽ നിങ്ങളുടെ Firefox അക്കൗണ്ടിൽ നിന്ന് സൈൻ ഔട്ട് ചെയ്യുകയാണെങ്കിൽ, തുടർച്ചയായ 7 ദിവസങ്ങളിലേക്കുള്ള നിങ്ങളുടെ മുന്നേറ്റം നഷ്‌ടമാവുകയും ആദ്യം മുതൽ ആരംഭിക്കേണ്ടതായി വരികയും ചെയ്യും.
 • ഓരോ വ്യക്തിയ്‌ക്കും ഒരു റിവാർഡിന് മാത്രമേ യോഗ്യതയുള്ളൂ. ഒരേ ദൗത്യത്തിൽ നിങ്ങൾക്ക് ഒന്നിലധികം തവണ പങ്കെടുക്കാനാകില്ല.
 • സ്‌പോൺസറിന്റെയും അതിന്റെ മാതൃ സ്ഥാപനങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ജീവനക്കാർക്കും അവരുടെ ഏറ്റവുമടുത്ത കുടുംബാംഗങ്ങൾക്കും (ജീവിതപങ്കാളി, രക്ഷിതാക്കൾ, സഹോദരങ്ങൾ, മക്കൾ എന്നിവർ) ഇത്തരം ജീവനക്കാരുടെ വീട്ടിൽ താമസിക്കുന്നയാളുകൾക്കും യോഗ്യതയില്ല.
 • നിങ്ങൾ യുഎസ് ഉപരോധ ലിസ്റ്റിൽ ഉൾപ്പെടാൻ പാടില്ല അല്ലെങ്കിൽ യുഎസ് ഉപരോധ ലിസ്റ്റിലുള്ള ഒരു രാജ്യത്ത് നിന്നുള്ള ആളായിരിക്കരുത് (ഉദാഹരണം ക്യൂബ, ഇറാൻ, ഉത്തര കൊറിയ, സുഡാൻ, സിറിയ)
 • നിരോധിത സാഹചര്യങ്ങളിലും ഏതെങ്കിലും തരത്തിലുള്ള രജിസ്‌ട്രേഷൻ, ബോണ്ടിംഗ്, അല്ലെങ്കിൽ പ്രാദേശികവൽക്കരണം ആവശ്യമായ ഇടങ്ങളിലും അസാധുവായിരിക്കും.

സ്വകാര്യത

നിങ്ങൾ ഈ ദൗത്യത്തിൽ പങ്കെടുക്കുമ്പോൾ ഞങ്ങൾ എന്തെല്ലാം വിവരങ്ങളാണ് ശേഖരിക്കുന്നതെന്നും ആ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതും പങ്കിടുന്നതും എങ്ങനെയാണെന്നും Firefox Lite സ്വകാര്യതാ അറിയിപ്പ് വിശദമാക്കുന്നു.

എനിക്ക് എവിടെ നിന്ന് സമ്മാനം റിഡീം ചെയ്യാനാകും?

 • നിങ്ങൾ തുടർച്ചയായ 7-ദിന ദൗത്യം പൂർത്തിയാക്കിയെന്നും ഒരു ഗിഫ്‌റ്റ് കാർഡ്/ഇ-വൗച്ചർ റിഡീം ചെയ്യുന്നതിന് യോഗ്യതയുണ്ടെന്നും സ്ഥിരീകരിക്കുന്നതിന് നിങ്ങളുടെ ദൗത്യ ചരിത്രം പരിശോധിക്കുക. നിങ്ങളുടെ ചലഞ്ച് ചരിത്രം ഓരോ ദിവസത്തിന് ശേഷവും ദൃശ്യമാക്കും, എങ്കിലും നിങ്ങൾക്ക് ഇത് ആവശ്യപ്പെടുന്നതിന് https://qsurvey.mozilla.com/s3/Firefox-Lite-Reward-Help സന്ദർശിക്കാവുന്നതാണ്!
 • ഗിഫ്‌റ്റ് കാർഡ്/ഇ-വൗച്ചർ സ്വന്തമാക്കുന്നതിന് റിഡീം ബട്ടൺ ക്ലിക്ക് ചെയ്യുക. കൂടുതലറിയുക ഇവിടെ.

എനിക്ക് ഗിഫ്‌റ്റ് എങ്ങനെ ഉപയോഗിക്കാനാകും?

 • Shopee ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിയാൽ മാത്രമേ വൗച്ചർ ബാധകമാവൂ, ചില നിയന്ത്രണങ്ങളും ബാധകമാണ്.
 • വൗച്ചർ ദാതാവ് പിന്തുണയ്ക്കുന്ന ഷിപ്പിംഗ് സേവനങ്ങൾ ഉപയോഗിച്ചുള്ള വാങ്ങലുകൾക്ക് മാത്രമേ സാധുതയുള്ളൂ.
 • ഗിഫ്‌റ്റ് കാർഡ്/ഇ-വൗച്ചർ ഉപയോഗിക്കുന്നതിന് മുമ്പ് നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധയോടെ വായിക്കുക.

ബാധ്യതാ നിരാകരണം, ബാധ്യതയിൽ നിന്നൊഴിവാക്കൽ, ഉത്തരവാദിത്തത്തിന്റെ പരിധി

പ്രൊമോഷനിലെ നിങ്ങളുടെ പങ്കാളിത്തത്തെയോ ഏതെങ്കിലും സമ്മാനത്തെയോ സംബന്ധിച്ച്, പ്രത്യക്ഷമായോ പരോക്ഷമായോ ഏതെങ്കിലും തരത്തിലുള്ള വാറന്റികളോ പ്രതിനിധാനങ്ങളോ Mozilla കോർപ്പറേഷൻ നൽകുന്നില്ല. പ്രൊമോഷനിൽ പങ്കെടുക്കുകയോ ഏതെങ്കിലും സമ്മാനം കൈപ്പറ്റുകയോ ചെയ്യുന്നതിലൂടെ, പങ്കെടുക്കുന്ന ഓരോ ആളും സ്‌പോൺസർ, അതിന്റെ സഹായകർ, അനുബന്ധ സ്ഥാപനങ്ങൾ, വിതരണക്കാർ, പരസ്യ/പ്രൊമോഷൻ ഏജൻസികൾ, പങ്കാളികൾ എന്നിവരെയും അവയുടെ ഓരോന്നിന്റെയും മാതൃ സ്ഥാപനങ്ങളെയും അത്തരം ഓരോ സ്ഥാപനങ്ങളിലെ ഓഫീസർമാർ, ഡയറക്‌ടർമാർ, ജീവനക്കാർ, ഏജന്റുമാർ (ഒന്നാകെ, "ബാധ്യതയിൽ നിന്ന് ഒഴിവാക്കിയ കക്ഷികൾ") എന്നിവരെ, പ്രൊമോഷനിലെ പങ്കാളിത്തം മൂലമോ ഏതെങ്കിലും സമ്മാനം കൈപ്പറ്റിയതിനാലോ അതിന്റെ ഉപയോഗം അല്ലെങ്കിൽ ദുരുപയോഗം മൂലമോ ഉണ്ടാകുന്ന വ്യക്തിപരമായ അപകടം, മരണം അല്ലെങ്കിൽ ഏതെങ്കിലും സ്വത്തിനുണ്ടാകുന്ന തകരാർ അല്ലെങ്കിൽ നഷ്‌ടം എന്നിവ ഉൾപ്പെടെയുള്ള എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താത്ത ഏതെങ്കിലും ക്ലെയിമുകൾ അല്ലെങ്കിൽ പ്രവർത്തികൾക്കുള്ള കാരണങ്ങൾ എന്നിവയിൽ നിന്ന് ഒഴിവാക്കപ്പെടുന്നതായും അവയുടെ ബാധ്യത അവരുടെമേൽ ആരോപിക്കുകയില്ലെന്നും സമ്മതിക്കുന്നു. ബാധ്യതയിൽ നിന്ന് ഒഴിവാക്കിയ കക്ഷികൾ ഇനിപ്പറയുന്നവയ്‌ക്ക് ഉത്തരവാദികളായിരിക്കില്ല: (1) പങ്കെടുക്കുന്ന ആളുകൾ, അച്ചടി പിശകുകൾ, അല്ലെങ്കിൽ പ്രൊമോഷനുമായി ബന്ധപ്പെട്ടതോ അതിനായി ഉപയോഗിച്ചതോ ആയ ഏതെങ്കിലും ഉപകരണം അല്ലെങ്കിൽ പ്രോഗ്രാമിംഗ് എന്നിവ കാരണമുണ്ടായ തെറ്റായതോ കൃത്യതയില്ലാത്തതോ ആയ വിവരങ്ങൾ; (2) ഫോൺ ലൈനുകളിലോ നെറ്റ്‌വർക്ക് ഹാർഡ്‌വെയർ അല്ലെങ്കിൽ സോഫ്‌റ്റ്‌വെയറിൽ ഉണ്ടാകുന്ന പ്രവർത്തന തകരാറുകൾ, തടസ്സങ്ങൾ, അല്ലെങ്കിൽ വിച്ഛേദനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എന്നാൽ അവയിൽ മാത്രമായി പരിമിതപ്പെടുത്താത്ത ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക തകരാറുകൾ; (3) എൻട്രി പ്രക്രിയയുടെയോ പ്രൊമോഷന്റെയോ ഏതെങ്കിലും ഭാഗങ്ങളിൽ മനുഷ്യരുടെ അനധികൃതമായ കടന്നുകയറ്റം; (4) പ്രൊമോഷന്റെ നടത്തിപ്പിലോ എൻട്രികളുടെ പ്രോസസ്സിംഗിലോ സംഭവിക്കാനിടയുള്ള സാങ്കേതികമോ മാനവികമോ ആയ തകരാർ; അല്ലെങ്കിൽ (5) പങ്കാളികളുടെ പ്രൊമോഷനിലെ പങ്കാളിത്തത്തിൽ നിന്നോ ഏതെങ്കിലും സമ്മാനം സ്വീകരിക്കുന്നതിൽ നിന്നോ അവയുടെ ഉപയോഗം അല്ലെങ്കിൽ ദുരുപയോഗത്തിൽ നിന്നോ പൂർണ്ണമായോ ഭാഗികമായോ, പ്രത്യക്ഷമായോ പരോക്ഷമായോ ഏതെങ്കിലും വ്യക്തികൾ അല്ലെങ്കിൽ വസ്‌തുവിനുണ്ടായ പരിക്ക് അല്ലെങ്കിൽ തകരാർ.

ആരെങ്കിലും വഞ്ചിക്കുകയോ, ഒരു വൈറസ്, ബഗ്, ബോട്ട്, മഹാവിപത്ത്, അല്ലെങ്കിൽ പ്രവചനാതീതമോ അപ്രതീക്ഷിതമോ ആയ എന്തെങ്കിലും പ്രവൃത്തിയോ സംഭവമോ ഈ ദൗത്യത്തിന്റെ ന്യായത്തെ കൂടാതെ/അല്ലെങ്കിൽ സമഗ്രതയെ ബാധിക്കുകയാണെങ്കിൽ, ഈ ദൗത്യം റദ്ദാക്കുകയോ ഇതിൽ മാറ്റം വരുത്തുകയോ നീട്ടിവയ്‌ക്കുകയോ ചെയ്യാനുള്ള അധികാരം Mozilla കോർപ്പറേഷനിൽ നിക്ഷിപ്‌തമാണ്. ഇപ്രകാരം സംഭവിച്ചത് മാനുഷികമായ പിശക് മൂലമായാലും സാങ്കേതിക തകരാർ മൂലമായാലും ഈ അധികാരം നിക്ഷിപ്‌തമാണ്.

നിയന്ത്രണ നിയമവും തർക്കങ്ങളും

ഈ ഔദ്യോഗിക നിയമങ്ങളും പ്രൊമോഷനും നിയന്ത്രിക്കുന്നതും ഇവ രൂപകൽപ്പന ചെയ്‌തിരിക്കുന്നതും കാലിഫോർണിയ സ്‌റ്റേറ്റിലെ നിയമങ്ങൾക്ക് അനുസൃതമായാണ്, കൂടാതെ ഈ ഔദ്യോഗിക നിയമങ്ങളുമായി ബന്ധപ്പെട്ടതോ അവയിൽ നിന്ന് ഉടലെടുക്കുന്നതോ ആയ എല്ലാവിധ തർക്കങ്ങൾക്കുമുള്ള ചർച്ചാവേദി കാലിഫോർണിയയിലെ സാന്റാ ക്ലാര കൗണ്ടിയിലായിരിക്കണം. വാഗ്വാദങ്ങളോ ക്ലെയിമുകളോ നേരിട്ടുള്ള ചർച്ചയിലൂടെയോ മദ്ധ്യസ്ഥതയിലൂടെയോ പരിഹരിക്കാനായില്ലെങ്കിൽ, അത് പിന്നീട് കാര്യക്ഷമമായ മദ്ധ്യസ്ഥതാ നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും അല്ലെങ്കിൽ അതിന്റെ അനുബന്ധ പതിപ്പുകൾക്ക് ("JAMS നിയമങ്ങൾ") വിധേയമായി JUDICIAL ARBITRATION AND MEDIATION SERVICES, INC.-യുടെ മദ്ധ്യസ്ഥതയിൽ അന്തിമവും ആധികാരികവുമായി തീർപ്പ് കൽപ്പിക്കപ്പെടുന്നതാണ്. മദ്ധ്യസ്ഥൻ കാലിഫോർണിയയിൽ നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ലൈസൻസ് ഉള്ളയാളും അനുഭവസമ്പത്തുള്ളയാളുമായിരിക്കണം അല്ലാത്തപക്ഷം, ഒരു മദ്ധ്യസ്ഥനെ തിരഞ്ഞെടുക്കുന്നതിനുള്ള JAMS നിയമങ്ങൾ പാലിക്കേണ്ടതാണ്. ഇത്തരത്തിലുള്ള എല്ലാ വാഗ്വാദങ്ങളും അല്ലെങ്കിൽ ക്ലെയിമുകളും വ്യക്തിഗത അടിസ്ഥാനത്തിൽ തീർപ്പാക്കുന്നതാണ്, കൂടാതെ മറ്റേതെങ്കിലും കക്ഷിയുടെ ഏതെങ്കിലും ക്ലെയിം അല്ലെങ്കിൽ വാഗ്വാദത്തിനായുള്ള മദ്ധ്യസ്ഥതയുമായി സംയോജിപ്പിക്കുന്നതല്ല. ഈ ഖണ്ഡികയിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും കാലിഫോർണിയയിലെ സാന്റാ ക്ലാര കൗണ്ടിയിൽ ആയിരിക്കും നടക്കുന്നത്. ഏതൊരു ക്ലെയിമിന്റെയും പരിഹാരം യഥാർത്ഥ നഷ്‌ടങ്ങളിലേക്ക് പരിമിതപ്പെടുത്തും, മാത്രമല്ല ശിക്ഷാത്മകമോ, വലിയതോതിലുള്ളതോ, അനന്തരഫലമായി ഉണ്ടാകുന്നതോ ആകസ്‌മികമോ ആയ തകരാറുകൾക്ക് യാതൊരു കാരണവശാലും നഷ്‌ടപരിഹാരത്തിന് അർഹതയുണ്ടായിരിക്കില്ല, അറ്റോർണിയുടെ ഫീസ് അല്ലെങ്കിൽ ഒരു ക്ലെയിം ഉന്നയിക്കുന്നതിനോ ഈ സമ്മതപത്രം അസാധുവാക്കുന്നതിനോ ഒരു നിരോധന ഉത്തരവോ മറ്റേതെങ്കിലും സമാശ്വാസമോ തേടുന്നതിനോ ഉള്ള ചിലവുകൾ ഉൾപ്പെടെയാണിത്. ഈ സമ്മതപത്രത്തിന് കീഴിലുള്ളതോ, ഇതിൽ നിന്ന് ഉടലെടുക്കുന്നതോ, ഇതുമായി ബന്ധപ്പെട്ടതോ ആയ Mozilla കോർപ്പറേഷന്റെ ബാധ്യത, ഈ ദൗത്യത്തിൽ വിജയം കൈവരിച്ച ഒരു പങ്കാളിയ്‌ക്ക് ആകെ ചിലവായ തുകയിലും അധികമാകാൻ പാടില്ല.

സംശയങ്ങളുണ്ടോ? ഞങ്ങളെ ബന്ധപ്പെടൂ.