Firefox Lite വെബ്-അധിഷ്‌ഠിത വിവര സേവനങ്ങൾ

ചുവടെ വിവരിച്ചിരിക്കുന്ന നിബന്ധനകൾക്ക് കീഴിൽ നിങ്ങൾക്ക് Lite–ന്റെ ഈ ബൈനറി പതിപ്പ് ഉപയോഗിക്കുന്നതിനായി ലഭ്യമാക്കിയിരിക്കുന്ന ചില ഫീച്ചറുകൾ നൽകുന്നതിന് Firefox Lite വെബ്-അധിഷ്‌ഠിത വിവര സേവനങ്ങൾ (“സേവനങ്ങൾ”) ഉപയോഗിക്കുന്നു.

  1. അങ്ങേയറ്റം കൃത്യതയാർന്നതും കാലികവുമായ സേവനങ്ങൾ ലഭ്യമാക്കുന്നതിന് Mozilla-യും അതിന്റെ സംഭാവകർ, ലൈസൻസർമാർ, പങ്കാളികൾ എന്നിവരും കൂട്ടായി പ്രവർത്തിക്കുന്നു. എന്നിരുന്നാലും ഈ വിവരങ്ങൾ സമഗ്രവും പിഴവുകളില്ലാത്തതുമാണെന്ന് ഞങ്ങൾക്ക് ഉറപ്പുനൽകാനാകില്ല. ഉദാഹരണത്തിന്, മാറ്റം വന്നതോ കാലഹരണപ്പെട്ടതോ ആയ ഇനങ്ങൾ ഷോപ്പിംഗ് വിവരങ്ങളിൽ ലിസ്‌റ്റ് ചെയ്‌തേക്കാം.

  2. Mozilla സ്വന്തം അധികാരം പ്രകാരം സേവനങ്ങൾ തുടരുന്നത് നിർത്തലാക്കുകയോ അതിൽ മാറ്റം വരുത്തുകയോ ചെയ്തേക്കാം.

  3. ഈ സേവനങ്ങൾ അതോടൊപ്പമുള്ള Firefox Lite-ന്റെ പതിപ്പിനോടൊപ്പം ഉപയോഗിക്കാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു, ഇതിനുള്ള അവകാശം നിങ്ങൾക്ക് Mozilla നൽകുന്നുണ്ട്. സേവനങ്ങളിലെ മറ്റെല്ലാ അവകാശങ്ങളും Mozilla-യിലും അതിന്റെ ലൈസൻസർമാരിലും നിക്ഷിപ്‌തമാണ്. ഈ നിബന്ധനകൾ ഓപ്പൺ സോഴ്‌സ് ലൈസൻസുകൾക്ക് കീഴിൽ നൽകിയിട്ടുള്ള Firefox Lite-നും Firefox Lite-ന്റെ തത്തുല്യ സോഴ്‌സ് കോഡ് പതിപ്പുകൾക്കും ബാധകമായ ഒരു അവകാശവും പരിമിതപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല.

  4. സേവനങ്ങൾ “നിലവിൽ ഉള്ളതുപോലെ തന്നെ” നൽകിയിരിക്കുന്നു. Mozilla-യും, അതിന്റെ സംഭാവകരും, ലൈസൻസർമാരും, വിതരണക്കാരും, സേവനങ്ങൾ വ്യാപാരയോഗ്യമാണെന്നും നിങ്ങളുടെ പ്രസ്‌തുത ആവശ്യങ്ങൾക്ക് അനുയോജ്യമാണെന്നും ഉള്ള വാറന്റികൾ ഉൾപ്പെടെ എന്നാൽ അവയിൽ മാത്രം ഒതുങ്ങാതെ, വ്യക്തമായി പ്രസ്‌താവിച്ചിട്ടുള്ളതോ പരോക്ഷമായിട്ടുള്ളതോ ആയ എല്ലാ വാറന്റികളും നിരാകരിക്കുന്നു. നിങ്ങളുടെ ആവശ്യങ്ങൾക്കുതകുന്ന സേവനങ്ങൾ തിരഞ്ഞെടുക്കുന്നതിലും കൂടാതെ സേവനങ്ങളുടെ നിലവാരത്തിലും പ്രകടനത്തിലുമുള്ള പൂർണ്ണ ഉത്തരവാദിത്തം നിങ്ങൾക്കാണ്. പരോക്ഷ വാറന്റികൾ ഒഴിവാക്കുന്നത് അല്ലെങ്കിൽ പരിമിതപ്പെടുത്തുന്നത് ചില സ്ഥലങ്ങളിൽ അനുവദനീയമല്ല, അതിനാൽ ഈ നിരാകരണം നിങ്ങൾക്ക് ബാധകമാകണമെന്നില്ല.

  5. നിയമം ആവശ്യപ്പെടുന്ന സാഹചര്യങ്ങളിലൊഴികെ, Firefox Lite, സേവനങ്ങൾ എന്നിവയുടെ ഉപയോഗം മൂലമോ അതുമായി ബന്ധപ്പെട്ടോ ഉണ്ടാകുന്ന പരോക്ഷമോ സവിശേഷമോ ആകസ്‌മികമോ അനന്തരഫലമായി ഉണ്ടാകുന്നതോ ശിക്ഷാത്മകമോ ദോഷൈക ലക്ഷ്യത്തോടെയോ ഉള്ള തകരാറുകൾക്ക്, Mozilla, അതിന്റെ സംഭാവകർ, ലൈസൻസർമാർ, വിതരണക്കാർ എന്നിവർ ബാധ്യസ്ഥരായിരിക്കില്ല. ഈ നിബന്ധനകൾക്ക് കീഴിലുള്ള ആകെ ബാധ്യത $500 (അഞ്ഞൂറ് യുഎസ് ഡോളറുകൾ)-ൽ കൂടില്ല. ചില തകരാറുകൾ ഒഴിവാക്കുന്നത് അല്ലെങ്കിൽ പരിമിതപ്പെടുത്തുന്നത് ചില സ്ഥലങ്ങളിൽ അനുവദനീയമല്ല, അതിനാൽ ഈ ഒഴിവാക്കലും പരിമിതപ്പെടുത്തലും നിങ്ങൾക്ക് ബാധകമായേക്കില്ല.

  6. കാലാനുസൃതമായുള്ള ആവശ്യങ്ങൾക്ക് അനുസരിച്ച് Mozilla ഈ നിബന്ധനകൾ അപ്‌ഡേറ്റ് ചെയ്‌‌തുവെന്ന് വരാം. Mozilla-യുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ നിബന്ധനകളിൽ മാറ്റം വരുത്താനായേക്കില്ല.

  7. അതിന്റെ നിയമപരമായ വ്യവസ്ഥകളിലെ വൈരുദ്ധ്യങ്ങൾ ഒഴികെ, ഈ നിബന്ധനകൾ യു.എസ്.എയിലെ കാലിഫോർണിയ സ്‌റ്റേറ്റിലുള്ള നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു. ഈ നിബന്ധനകളുടെ ഏതെങ്കിലും ഭാഗം അസാധുവാകുകയോ നടപ്പിലാക്കാനാകാതെ വരികയോ ചെയ്‌താൽ, അവശേഷിക്കുന്ന ഭാഗങ്ങൾ പൂർണ്ണ പ്രാബല്യത്തിലും പ്രഭാവത്തിലും നിലനിൽക്കും. ഈ നിബന്ധനകളുടെ പരിഭാഷപ്പെടുത്തിയ പതിപ്പും ഇംഗ്ലീഷ് ഭാഷയിലുള്ള പതിപ്പും തമ്മിൽ വൈരുദ്ധ്യമുണ്ടായാൽ ഇംഗ്ലീഷ് ഭാഷയിലുള്ള പതിപ്പിനായിരിക്കും സാധുത.