വെബ്ബിന്റെ നന്മയ്ക്ക്.
ലോകത്തിന്റെ നന്മയ്ക്ക്.

മോസില്ല ഒരു സാധാരണ സോഫ്റ്റ്‌വേര്‍ കമ്പനി അല്ല . ലോകത്തെമ്പാടുമുള്ളവരുടെ ഓണ്‍ലൈന്‍ അനുഭവങ്ങളെ കൂടുതല്‍ ആനന്ദകരവും എളുപ്പമുള്ളതും സൗകര്യപ്രദവുമാക്കാനായി സ്വതന്ത്രവും തുറന്നതുമായ സോഫ്റ്റ്‌വേര്‍ ഉല്‍പന്നങ്ങളും ടെക്നോളജികളും നിര്‍മ്മിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്ര്വര്‍ത്തിക്കുന്ന ഒരു ആഗോള കൂട്ടായ്മയാണ് ഞങ്ങള്‍.വെബ് ഒരു സ്വതന്ത്രവും തുറന്നതുമായ ഒരു പൊതുസ്വത്തായി തുടരും എന്നു ഉറപ്പു വരുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന പ്രോഗ്രാമ്മര്‍മാരും, മാര്‍ക്കറ്റര്‍മാരും , ടെസ്റ്റര്‍മാരും അഡ്വക്കേറ്റുകളും ആണ് ഞങ്ങള്‍.തുറന്നതും സ്വതന്ത്രവുമായ സ്റ്റാന്‍ഡേര്‍ഡുകള്‍ കൂടുതല്‍ നവീനവും പുരോഗമനപരവുമായ ചിന്തയെയും അങ്ങനെ തിരഞ്ഞെടുക്കാനായി കൂടുതല്‍ ഉല്‍പ്പന്നങ്ങളുണ്ടാകുന്നതിനെയും പ്രോത്സാഹിപ്പിക്കുമെന്നും , സുരക്ഷിതവും വേഗത്തിലുള്ളതുമായ ഏറ്റവും നല്ല ഓണ്‍ലൈന്‍ അനുഭവങ്ങള്‍ എല്ലാവരുടെയും അവകാശവുമാണെന്നും വിശ്വസിക്കുന്നവരുമാണ് ഞങ്ങള്‍.

ഞങ്ങളുടെ സ്വതന്ത്രവും സമ്മാനിതവുമായ സോഫ്റ്റ്‌വേര്‍ ഉല്പന്നങ്ങളും ടെക്നോളജിയും ഞങ്ങള്‍ ലോകത്തെമ്പാടുമുള്ളവര്‍ക്കായി 70ല്‍പരം ഭാഷകളിലും സൗജന്യമായും ഇവിടെ അവതരിപ്പിക്കുന്നു.

മൗണ്ടന്‍ വ്യൂ , കാലിഫോര്‍ണിയയിലാണ് മോസില്ലയുടെ ആസ്ഥാനം. ഓക്‌ലാന്‍ഡ്, ബീജിങ്ങ്, കോപ്പന്‍ഹേഗന്‍, പാരിസ്, ടോക്യോ , ടോറൊന്റോ എന്നിവിടങ്ങളില്‍ ഞങ്ങള്‍ക്ക് പ്രാദേശിക കാര്യാലയങ്ങളുമുണ്ട്